Showing posts with label ഒരു പാ‍ചകകുറിപ്പ്. Show all posts
Showing posts with label ഒരു പാ‍ചകകുറിപ്പ്. Show all posts

Wednesday, June 27, 2007

ഒരു പാ‍ചകകുറിപ്പ്

ആര്‍ക്കും വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഒരു പാ‍ചകകുറിപ്പ്

അഹങ്കാരം നുറുക്കിയത്- 2 കി.ഗ്രാം
പൊങ്ങച്ചം പുറന്തോട് മാറ്റിയത്- 500 ഗ്രാം
കുശുമ്പ് ചെറുതായി അരിഞ്ഞത്- 100 ഗ്രാം
ചമ്മല്‍ വറുത്തരച്ചത്- ആവശ്യത്തിന്
വിമ്മിഷ്ടം നന്നായി പൊടിച്ചത്- 50 ഗ്രാം
അസൂയ പൊരിച്ചെടുത്തത്- 1 കി.ഗ്രാം
ധാര്‍ഷ്ട്യം തൊണ്ടോടു കൂടിയത്- 10 എണ്ണം
നാണമില്ലായ്മ -10 ഗ്രാം, തലക്കനം, തലയോട് കൂടിയത്- 3 എണ്ണം
പിരിമുറുക്കം, മുറുക്കം കളയാതെ സംസ്ക്കരിച്ചത്- 100 ഗ്രാം
കൊലച്ചതി, വട്ടത്തില്‍ അരിഞ്ഞത്- 12 എണ്ണം
മുരള്‍ച്ച, ചവിട്ടിത്തേച്ചത്- 1 കി.ഗ്രാം, തെറിവിളി, ഉണക്കി വരട്ടിയത്- 1 കി.ഗ്രാം
നെടുവീര്‍പ്പ്, ആവിയില്‍ വേവിച്ചത്- 50 ഗ്രാം
ദീര്‍ഘനിശ്വാസം, നിശ്വാസം കളഞ്ഞത്- 10 ഏണ്ണം
മുറവിളി, വിളിയോടു കൂടിയത്- ഒരു വായില്‍ കൊള്ളുന്നത്
വൈരാഗ്യം, രാഗി മിനുക്കിയത്- ഒരു ടീസ്പൂണ്‍
കാലുവാരല്‍, കാലുനീക്കി ഉലര്‍ത്തിയത്- ആവശ്യത്തിലധികം
പുച്ഛം, തൊലി കളഞ്ഞത്- ഒരു ടേബില്‍ സ്പൂണ്‍